t

ആകെ കുളമായി കണ്ടച്ചിറ- ചാത്തിനാംകുളം റോഡ്

കൊല്ലം: പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന കണ്ടച്ചിറ- ചാത്തിനാംകുളം റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന അധികൃതരുടെ വാക്ക് പാഴായി. ആറു മാസത്തിലേറെയായി വല്ലാത്ത ദുരവസ്ഥയിലാണ് റോഡ്.

പനയം പഞ്ചായത്തിലെ മൂന്ന് വാർഡുകളുടെയും കോർപ്പറേഷനിലെ ചാത്തിനാംകുളം ഡിവിഷന്റെയും നടുവിലായി സ്ഥിതിചെയ്യുന്ന മൂന്ന് കിലോമീറ്റർ ദൂരമുള്ള റോഡിനാണ് ഈ ഗതികേട്. റോഡിന്റെ പലഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായി മാറി. ചന്ദനത്തോപ്പ് ഭാഗത്തേക്കും മറ്റും പോകാൻ കുട്ടികളും വയോധികരും ഉൾപ്പെടെ ഒട്ടേറെപ്പേർ ആശ്രയിക്കുന്ന റോഡാണിത്.

ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർ ഈ റോഡിലേക്ക് തിരിഞ്ഞു നോക്കാത്ത അവസ്ഥയായി. റോഡിന്റെ ശോചനീയാവസ്ഥ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പലതവണ അറിയിച്ചെങ്കിലും ഫണ്ട് ആയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതിനിടെ പലതവണ റോഡ് 'നിരീക്ഷിക്കാൻ' ഉദ്യോഗസ്ഥർ എത്തുകയും ചെയ്തിരുന്നു. സമീപത്തെ മറ്റെല്ലാ റോഡുകളും നന്നാക്കിയിട്ടും തങ്ങൾക്ക് അപകട ഭീഷണിയുള്ള റോഡിനെ അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ സമര

ത്തിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് സംഘടനകൾ.

ഈ റോഡിന്റെ നിർമ്മാണം നടത്തുന്നത് പി.ഡബ്ല്യു.ഡിയാണ്. എം.എൽ.എ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ റോഡിന്റെ നവീകരണത്തിനായി അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ ഒന്നുമായി​ല്ല. അത് പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കും

പനയം ‌പ‌ഞ്ചായത്ത് അധികൃതർ

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോ‌‌ഡ് നവീകരണത്തി​നായി​ ഏറ്റെടുത്തിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്ന് തുക വകയിരുത്തി. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് അധികം വൈകാതെ തന്നെ നിർമ്മാണം ആരംഭിക്കും

പി.ഡബ്ല്യു.ഡി അധികൃതർ