kmml

ചവറ: കെ.എം.എം.എല്ലിലെ ശമ്പള പരിഷ്കരണത്തിൽ തീരുമാനമായി. മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എം.എം.എൽ എം.ഡി പി.പ്രദീപ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. പതിമൂന്നര ശതമാനം ഫിറ്റ്‌മെന്റ് ബെനഫിറ്റ് വർദ്ധിപ്പിച്ചു. 2020 ഡിസംബർ 31വരെ ബാധകമായ 22 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും. 17 ശതമാനമാണ് ശമ്പള വർദ്ധനവ്. സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.എസ്.സുപാൽ എം.എൽ.എ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, ടി.മനോഹരൻ, ഷിബു ബേബിജോൺ, സുരേഷ് ബാബു, ശ്യാം സുന്ദർ, കമ്പനിയിലെ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു.