cpm
എഴുകോൺ ഗ്രാമ പഞ്ചായത്തിന് മുന്നിൽ സി.പി.എം നടത്തിയ പ്രതിഷേധ സമരം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ ദുരുപയോഗം ചെയ്ത് ഇരുമ്പനങ്ങാട് വാർഡ് മെമ്പറുടെ മൂന്നര ഏക്കർ വസ്തുവിലേക്ക് റോഡ് നിർമ്മിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.എം എഴുകോൺ ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു. സി.ആർ.സുരേഷ്കുമാർ അദ്ധ്യഷനായി. ആർ.വിജയപ്രകാശ് സ്വാഗതം പറഞ്ഞു. എം.പി.മനേക്ഷ,

കെ.ഓമനകുട്ടൻ, പി.തങ്കപ്പൻ പിള്ള, അഖിൽ അശോക്, എസ്.ജി.സരിഗ, എം.പി.മഞ്ചുലാൽ, ജി.മോഹനൻ

എന്നിവർ സംസാരിച്ചു.