കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെയും വിജ്ഞാനകേരളം - കുടുംബശ്രീ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ നാളെ പ്രാദേശിക തൊഴിൽ മേള സംഘടിപ്പിക്കുന്നു. രാവിലെ 10ന് യു.പി.ജി സ്കൂളിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. 1800 ഓളം ഒഴിവുകളാണുള്ളത്. 900 ഓളം അപേക്ഷകൾ ഇതിനകം ലഭിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് നേരിട്ട് രജിസ്ട്രേഷൻ നടത്താനും സൗകര്യമുണ്ട്. കുടുംബശ്രീ വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ ആദ്യ തൊഴിൽമേളയാണിത്. പത്രസമ്മേളനത്തിൽ ചെയർമാൻ പടിപ്പുര ലത്തീഫ്, ഷഹന നസീം, എസ്.ഇന്ദുലേഖ, ഡോ. പി.മീന, ഷീബ, ജോബ് സ്റ്റേഷൻ കോ-ഓർഡിനേറ്റർ ദിനേശ്, സുജിത എന്നിവർ പങ്കെടുത്തു.