chavara-
കളത്തു കിട്ടിയ രണ്ടര പവൻ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി മാതൃക കാണിച്ച നീണ്ടകര സ്വദേശി അടീക്കലത്ത് മോഹനൻ

ചവറ: രണ്ടര പവൻ തൂക്കം വരുന്ന സ്വർണ കൈ ചെയിൻ കളഞ്ഞു കിട്ടിയപ്പോൾ ഉടമസ്ഥന് തിരികെ നൽകി മാതൃകയായിരിക്കുകയാണ് നീണ്ടകര സ്വദേശി അടീക്കലത്ത് മോഹനൻ.

എസ്.എൻ.ഡി.പി യോഗം നീണ്ടകര തെക്ക് 483-ാം നമ്പർ ശാഖയുടെ മുന്നിലെ റോഡിൽ നിന്നാണ് മോഹനന് ഈ സ്വർണ്ണാഭരണം കളഞ്ഞുകിട്ടിയത്. നീണ്ടകര പള്ളിക്ക് സമീപം നടക്കുന്ന അടിപ്പാത സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ കണ്ടത്തിൽ രഘുവിന്റേതായിരുന്നു നഷ്ടപ്പെട്ട കൈ ചെയിൻ. നഷ്ടപ്പെട്ട ആഭരണം അന്വേഷിച്ച് രാത്രിയിൽ ടോർച്ച് അടിച്ച് നടക്കുന്നത് കണ്ടപ്പോഴാണ് രഘുവിന്റേതാണ് സ്വർണ കൈ ചെയിൻ എന്ന് മോഹനന് മനസിലായത്. തുടർന്ന്, അന്വേഷിച്ചെത്തിയവർക്ക് അദ്ദേഹം കളഞ്ഞുകിട്ടിയ കൈ ചെയിൻ തിരികെ ഏൽപ്പിക്കുകയായിരുന്നു. വാഹനം കയറിയിറങ്ങിയതിനാൽ കൈ ചെയിനിന്റെ കൊളുത്ത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും സ്വർണാഭരണം തിരികെ ലഭിച്ചതിൽ രഘുവിന്റെ കുടുംബം അതീവ സന്തോഷത്തിലാണ്. കണ്ണാട്ടു കൂടി ക്ഷേത്രത്തിന് സമീപം ക്ഷേത്രയോഗം വക കടയിൽ വ്യാപാരം നടത്തുകയാണ് മോഹനൻ.