കൊല്ലം: കൊല്ലം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റും റേഡിയോ സാന്ത്വനം 90.4 എഫ്.എമ്മും സംയുക്തമായി സ്തനാർബുദ പരിശോധന നടത്തുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 11 മുതൽ വൈകിട്ട് 5 വരെ തിരുമുല്ലവാരം ക്ഷേത്രത്തിന് സമീപത്തെ റേഡിയോ സാന്ത്വനം എഫ്.എം ഓഫീസിൽ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പരിശോധനയെന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് സെക്രട്ടറി എൻ.എം. പിള്ള അറിയിച്ചു. രജി​സ്ട്രേഷന് ഫോൺ​: 9605888551