vadakkevila-

കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ ഐ.ക്യു.എ.സിയുടെയും ഇംഗ്ലീഷ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ 'സിനർജി 2025' സെമിനാർ പരമ്പരയുടെ ഭാഗമായി 'രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾ' സെമിനാർ സംഘടിപ്പിച്ചു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.

രാമായണത്തിലെ ഓരോ സ്ത്രീ കഥാപാത്രത്തിനും തനതായ വ്യക്തിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക കാലത്തും ആദികാവ്യമായ രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങൾ ഓജസും തേജസുമുള്ള ധൈര്യശാലികളായി ജ്വലിച്ചു നിൽക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ അദ്ധ്യക്ഷത വഹിച്ചു. അമൃത വിശ്വവിദ്യാലയത്തിലെ അദ്ധ്യാപിക ശാരിക അഭിലാഷ് രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളും ആനുകാലിക പ്രസക്തിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ബിരുദ വിദ്യാർത്ഥികളായ നിരഞ്ജൻ, അഭിഷേക് ഗുപ്ത, ശ്രേയ ശങ്കർ, സ്വാലിഹ, ആസിയത്ത് തുടങ്ങിയവർ വിഷയാവതരണം നടത്തി. വിവിധ വകുപ്പ് മേധാവികളായ ഡോ. ജെ. സജീവ്, എസ്. സീത, ഷീബ പ്രസാദ്, ശാലിനി എസ്.നായർ തുടങ്ങിയവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി അപർണ കോനാത്ത് സ്വാഗതവും മലയാള വിഭാഗം അദ്ധ്യാപിക ആർ. രഞ്ജിനി നന്ദിയും പറഞ്ഞു.