കൊല്ലം: കരുനാഗപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ഖാദി ഓണം സ്പെഷ്യൽ മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് അദ്ധ്യക്ഷനാകും. അഡ്വ. അനിൽ.എസ് കല്ലേലി ഭാഗം അദ്യ വില്പനയും നഗരസഭ വൈസ് ചെയർ പേഴ്സൺ ഷഹ്ന നസീം സമ്മാന കൂപ്പൺ വിതരണവും നടത്തും. സെപ്തംബർ 4 വരെയാണ് റിബേറ്റ്. ഒന്നാം സമ്മാനം ടാറ്റ ടിയാഗോ ഇലട്രിക് കാർ, രണ്ടാം സമ്മാനം ബജാജ് ഇലട്രിക് കൂട്ടർ 14 പേർക്ക്. മൂന്നാം സമ്മാനം 5000 രൂപയുടെ ഗിഫ്ട് വൗച്ചർ. കോട്ടൺ സിൽക്ക് വസ്ത്രങ്ങൾക്ക് 30% വരെയും പോളിസ്റ്റർ വസ്ത്രങ്ങൾക്ക് 20% വരെയും റിബേറ്റ്. സർക്കാർ-അർദ്ധ സർക്കാർ ജീവനക്കാർക്ക് 1 ലക്ഷം വരെ ക്രെഡിറ്റ് സൗകര്യം. ഫോൺ: 04742742587, 04742650631, 04742743587.