കൊല്ലം: ഒരേസമയം ഇരവിപുരത്തും തൃശൂരും രണ്ട് വ്യത്യസ്ത വിലാസങ്ങളിൽ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കുകയും വ്യത്യസ്ത നമ്പറുകളിലുള്ള ഐ.ഡി കാർഡുകൾ കൈവശം വയ്ക്കുകയും ചെയ്ത സുരേഷ് ഗോപിയുടെ ബന്ധുക്കൾക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം. ഇരട്ട വോട്ടർ ഐ.ഡി കൈവശം വച്ചതിൽ പ്രതിഷേധിച്ച് സുരേഷ് ഗോപിയുടെ ബന്ധുവീട്ടിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡന്റ് അജ്മൽ ഇരവിപുരം അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, ജില്ലാ വൈസ് പ്രസിഡന്റ് കൗശിക്.എം.ദാസ്, ആഷിക് ബൈജു, ഒ.ബി.രാജേഷ്, ബിനോയി ഷാനൂർ, നജ്മൽ റഹ്മാൻ, ജിൻസൺ അജ്മൽ, ഫവാസ് ഇരവിപുരം, അർഷാദ്, സിയാദ് പള്ളിമുക്ക്, സെയ്‌ദലി, നഹാസ്, ഷാഹുദീൻ, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.