df

കൊല്ലം: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായി മലയാളി. സി.ആർ.പി.എഫ് കമാൻഡന്റ് ഇരവിപുരം സ്വദേശി എറിക് ഗിൽബർട്ട് ജോസാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒറീസ ‌ഛത്തീസ്ഗഡ് ബോർഡർ 216 -ാം ബെറ്റാലിയൻ കമാൻഡന്റാണ്. 2016-19 ൽ ജമ്മുകാശ്മീരിൽ 14-ാം ബെറ്റാലിയൻ കമാൻഡന്റ് ആയിരുന്ന സമയത്ത് ആർമിയുടെയും പൊലീസിന്റെയും കൂടെ സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്തിന്റെ ഭാഗമായി ബെസ്റ്റ് ഓപ്പറേഷൻ ബെറ്റാലിയൻ ട്രോഫിയും അന്നത്തെ കരസേന മേധാവിയിൽ നിന്ന് സ്പെഷ്യൽ കമന്റേഷൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ: ശാന്തി. മക്കൾ: ഐശ്വര്യ എറിക്ക്, ആഗ്നസ് മേരി.