ccc
കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയുടെ മുൻവശം കാടുപിടിച്ച് കിടക്കുന്നു

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയുടെ മുൻവശം കാടുപിടിച്ച് കിടക്കുന്നത് നാട്ടുകാർക്കും രോഗികൾക്കും വലിയ അപകടഭീഷണിയാകുന്നു. ആശുപത്രിക്ക് പുറമേ പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, സർക്കാർ സ്കൂൾ എന്നിവയും ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

ഇഴജന്തുക്കളുടെ ശല്യം

കാടുകൾ വളർന്നതിനാൽ ഈ പ്രദേശം ഇഴജന്തുക്കളടക്കമുള്ള വന്യമൃഗങ്ങളുടെ താവളമായി മാറിയിരിക്കുന്നു. ഇത് ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് ആളുകൾക്ക് ഭീഷണിയാണ്. അടുത്തിടെ ആശുപത്രിയിലെ ലാബിനുള്ളിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയിരുന്നു.

പാർക്കിംഗ്

കാടുപിടിച്ച ഭാഗത്താണ് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വാഹനങ്ങൾക്കുള്ളിൽ ഇഴജന്തുക്കൾ കയറുന്നത് പതിവാണ്.

മാലിന്യക്കൂമ്പാരം

ആശുപത്രി പരിസരത്തു നിന്നിരുന്ന അപകടാവസ്ഥയിലായിരുന്ന മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും അവയുടെ ശിഖരങ്ങൾ നീക്കം ചെയ്യാതെ അവിടെത്തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് മാലിന്യങ്ങൾ കൂടാനും കാടുകൾ വളരാനും കാരണമാകുന്നു. മുറിച്ച മരച്ചില്ലകൾ സമീപത്തുള്ള സ്കൂൾ പരിസരത്ത് തള്ളിയത് വിവാദമായിട്ടുണ്ട്.

അധികൃതരുടെ കണ്മുന്നിൽ ഇത്ര അധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും യാതൊരു നടപടിയും എടുക്കുന്നില്ല. ആശുപത്രി പരിസരം വൃത്തിയാക്കി ഇടാനുള്ള നടപടിയെടുക്കണം

. നാട്ടുകാ‌ർ