sathya

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡ‌ിപ്പിച്ച വൃദ്ധന് 23 വർഷം കഠിന തടവും 2.05 ലക്ഷം രൂപ പിഴയും. ശൂരനാട് തെക്ക് വില്ലേജിൽ തൃക്കുന്നപ്പുഴ വടക്കുമുറിയിൽ നെടിയത്ത് വീട്ടിൽ സത്യനെയാണ് (60) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എ.സമീർ ശിക്ഷിച്ചത്. പെൺകുട്ടി വീട്ടിലെത്തുന്ന സമയങ്ങളിൽ നിരന്തരം പീ‌ഡിപ്പിച്ചുവെന്നാണ് കേസ്. സ്കൂളിൽ നടന്ന കൗൺസലിംഗിൽ നൽകിയ ചൈൽഡ് ലൈൻ ഫോൺ നമ്പറിൽ വിളിച്ച് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. 2023 ലാണ് കേസെടുത്തത്. സമാനമായ മറ്റൊരു കേസിൽ പ്രതി ശിക്ഷ അനുഭവിച്ച് വരുകയാണ്. ശൂരനാട് പൊലീസ് ഇൻസ്പെക്ടർമാരായ സുധീഷ് കുമാർ, എസ്.ജോസഫ് ലിയോൺ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 16 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേം ചന്ദ്രൻ ഹാജരായി. എ.എസ്.ഐ മേരി ഹെലൻ പ്രോസിക്യൂഷൻ സഹായിയായി.