aituc-

കൊല്ലം: കയറ്റുമതി തീരുവ ചുമത്തിയ അമേരി​ക്കൻ പ്രസി​ഡന്റി​ന്റെ ഏകപക്ഷീയ നടപടിക്കെതിരെ എ.ഐ.ടി​.യു.സി​ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച സമരം സംസ്ഥാന സെക്രട്ടറി അഡ്വ. ജി. ലാലു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ.ഐ.ടി​.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു അദ്ധ്യക്ഷത വഹിച്ചു. ബി. മോഹൻദാസ്, ബി. രാജു, സുകേശൻ ചൂലിക്കാട്, അയത്തിൽ സോമൻ, എം. സജീവ്, അനീഷ് പ്രദീപ്, എം.ടി​. ശ്രീലാൽ, സുരേഷ് മുഖത്തല എന്നിവർ സംസാരിച്ചു. ജലജ കുമാരി, ആശാ ചന്ദ്രൻ, എ. അലിയാരു കുഞ്ഞ്, ടി​.ആർ. സന്തോഷ് കുമാർ, അനീഷ് അഷ്ടമുടി, എച്ച്. മിഥുലാജ്, വി. സുന്ദരൻ, ജി. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.