കൊല്ലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ ഒരുലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്ന ഗ്രാൻഡ് പ്രൈസ് മലപ്പുറം സ്വദേശി അഭിലാഷ് വിശ്വ കരസ്ഥമാക്കി. രാജൻ (തൃശൂർ), പ്രേം ലാൽ (പത്തനംതിട്ട), സുനി നീലം (കൊല്ലം), സോനുരാജ് (മലപ്പുറം), രജീഷ് കൊടുവള്ളി (മലപ്പുറം), വിനോദ് ഒരുമനയൂർ (തൃശൂർ), സുനിൽ പുനർക്ക (തൃശൂർ), നിജിൻ മോഹൻ (കോഴിക്കോട്), അശ്വതി പ്രദീപ് (ഇടുക്കി), അനിൽ ഐഫോക്കസ് (കാസർകോട്) എന്നിവർ പതിനായിരം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്ന ഹോണറബിൾ മെൻഷൻ സ്വന്തമാക്കി. ശ്രീജിത്ത് (എഡിറ്റർ ടൈസ് ഓഫ് ഇന്ത്യ), റോയ് മാസ്റ്റർ (ആർട്ടിസ്റ്റ്), അജയൻ.വി കാട്ടുങ്ങൽ (കലാസംവിധായകൻ) എന്നിവരായിരുന്നു വിധികർത്താക്കൾ. സമ്മാനദാനം 19ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ലോക ഫോട്ടോഗ്രാഫി ദിനാചരണത്തിൽ മേയർ ഹണി ബെഞ്ചമിൻ സമ്മാനിക്കും.