കൊല്ലം: രാജ്യത്ത് ഇന്നും വിഭജനത്തിന്റെ ഭീതി നിലനിൽക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്. ബി.ജെ.പി വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഭജന ഭീതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എസ്.പ്രശാന്ത് അദ്ധ്യക്ഷനായി. സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം എം.എസ്.ശ്യാംകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രകാശ് പാപ്പാടി, വിനോദ്, വി.എസ്.ജിതിൻ ദേവ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശൈലേന്ദ്രബാബു, ബെെജു കൂനമ്പായിക്കുളം, ജില്ലാ സെക്രട്ടറിമാരായ അഡ്വ. വേണുഗോപാൽ, ഹരീഷ് തെക്കടം, ശ്രീലാൽ, സാം രാജ്, സുഗന്ധി, ട്രഷറർ രാജൻ പിള്ള എന്നിവർ സംസാരിച്ചു.