prakkulakam-

കൊട്ടിയം: പറക്കുളം ഭാഗത്ത് അടിപ്പാത നിർമ്മിക്കണമെന്ന് റൈസിംഗ് കൊട്ടിയം എക്സിക്യുട്ടിവ് യോഗം അധികാരികളോട് ആവശ്യപ്പെട്ടു. കൊട്ടിയത്ത് നിന്ന് പറക്കുളത്തേക്ക് എത്താൻ പറക്കുളം നിവാസികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. രാജസ്ഥാൻ മാർബിൾസിന് സമീപം മേൽപ്പാലത്തിൽ റോഡിൽ വിള്ളലുകൾ ഉണ്ടായ ഭാഗത്ത് അടിപ്പാത സ്ഥാപിച്ചാൽ ഈ ഭാഗത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ബാങ്കുകളിലേക്കും വേഗം എത്താൻ കഴിയും. കേന്ദ്രമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അലോഷ്യസ് റൊസാരിയോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ആധാരം, ട്രഷറർ സക്കീർ ഹുസൈൻ, റോയൽ സമീർ, ആർട്ടിസ്റ്റ് അബി, സന്തോഷ് തട്ടാമല, ആയൂബ് മേത്തർ, അസീർ വേവ്സ്, സക്കീർ ബിസ്മി എന്നിവർ സംസാരിച്ചു.