കൊല്ലം: കള്ള വോട്ടിലൂടെ ഭരണം പിടിച്ചെടുത്ത നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് അഖിലേന്ത്യ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കള്ളവോട്ട് വെളിച്ചത്ത് കൊണ്ടുവന്ന രാഹുൽഗാന്ധിയെ അധിക്ഷേപിക്കാനും കേസുകളിൽ കുടുക്കുവാനുമുള്ള ശ്രമങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി.
നേതാക്കളായ ബിന്ദു കൃഷ്ണ, കെ.സി. രാജൻ, എം.എം. നസീർ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ, സൂരജ് രവി, പി. ജർമ്മിയാസ്, എഴുകോൺ നാരായണൻ, കെ. ബേബിസൺ, എൽ.കെ. ശ്രീദേവി, ആർ. രാജശേഖരൻ, ചിറ്റുമൂല നാസർ, ആർ. അരുൺരാജ്, നജീം മണ്ണേൽ, അൻസർ അസീസ്, സേതുനാഥപിള്ള, സന്തോഷ് തുപ്പാശ്ശേരി, ചക്കിനാൽ സനൽകുമാർ, കൃഷ്ണവേണി ശർമ്മ, ജി. ജയപ്രകാശ്, എം.എം. സഞ്ജീവ് കുമാർ, എസ്. ശ്രീലാൽ, കെ.ആർ.വി. സഹജൻ, കായിക്കര നവാബ്, രവി മൈനാഗപ്പള്ളി, വിഷ്ണു വിജയൻ, സവിൻ സത്യൻ, ഏരൂർ സുബാഷ്, ബാബുമാത്യു, വി.ടി. സിബി, ബി. തൃദീപ് കുമാർ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഡി. ഗീതാകൃഷ്ണൻ, എം. നാസർ, മേച്ചേഴത്ത് ഗിരീഷ് കുമാർ, ബി.എസ്. വിനോദ്, കെ.എ. ജവാദ്, രാജു ഡി.പണിക്കർ, നിസാമുദ്ദീൻ, വൈ. ഷാജഹാൻ, കാരക്കാട്ട് അനിൽ, ബിജു വിശ്വരാജൻ, ലത മോഹൻദാസ്, ജയപ്രകാശ് നാരായണൻ, കെ.ജി അലക്‌സ്, സി. വിജയകുമാർ, ശ്രീകുമാർ ചിതറ എന്നിവർ നേതൃത്വം നൽകി.