കൊല്ലം: ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷനും കുടുംബ സംഗമവും ഇന്ന് നടക്കും. സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കുന്ന കൺവെൻഷൻ വൈകിട്ട് 3ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എം.നൗഷാദ്, പി.സി.വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, മേയർ ഹണി ബഞ്ചമിൻ, ചലച്ചിത്ര നടി സാദിക വേണുഗോപാൽ എന്നിവർ പങ്കെടുക്കും. രാവിലെ 11 മുതൽ നൂതന ആശയങ്ങൾ ബേക്ക് അംഗങ്ങൾക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബേക്ക് എക്‌സിബിഷൻ, ബേക്കിന്റെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വനിതാ സംരംഭക പുരസ്കകാരങ്ങൾ, വിദ്യാഭ്യാസ അവാർഡ്, ചികിത്സ ധനസഹായം, മരണാനന്തര ക്ഷേമനിധി വിതരണം, ഗിന്നസ് വേൾഡ് റെക്കാർഡ് നിർമ്മാണത്തിൽ സഹായിച്ച മാസ്റ്റർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ നടക്കും. ജില്ലാ പ്രസിഡന്റ് എ.അജികുമാർ, രക്ഷാധികാരി ജി.പത്മാകരൻ, എബിൻ നൗഷാദ്, സിബി പാപ്പച്ചൻ തുടങ്ങിയവർ നേതൃത്വം നൽകും.