photo-
ശാസ്താംകോട്ട വിദ്യാരംഭം സെൻട്രൽ സ്കൂളിൽ നടന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷം ശാസ്താംകോട്ട സി.ഐ അനീസ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: വിദ്യാരംഭം സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ശാസ്താംകോട്ട സി.ഐ അനീസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എ.റഷീദ് പതാക ഉയർത്തി. മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി, വൈസ് പ്രിൻസിപ്പൽ ജെ.യാസർ ഖാൻ, കോഡിനേറ്റർമാരായ അഞ്ജനി തിലകം,ഷിംന മുനീർ,സ്റ്റാഫ് സെക്രട്ടറി വിനീത, പി.ടി.എ സെക്രട്ടറി പ്രിയമോൾ എന്നിവർ പങ്കെടുത്തു. ശാസ്താംകോട്ട ക്ഷേത്രാങ്കണത്തിൽ നിന്ന് ഘോഷയാത്ര നടത്തി. ശാസ്താംകോട്ട ജംഗ്ഷനിലും ആഞ്ഞിലിമൂട്ടിലും വിദ്യാർത്ഥികൾ ഓപ്പറേഷൻ സിന്ധൂറിനെ ആസ്പദമാക്കി ഫ്ലാഷ് മോബും അവതരിപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർമാരായ സുബിസാജ്, മുഹമ്മദ്‌ സാലിം, കായികാദ്ധ്യാപകരായ സന്ദീപ് വി.ആചാര്യ, റാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.