കൊല്ലം : കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവൺമെന്റിന് അന്യായമായി വോട്ട് കൊള്ളയ്ക്ക് ഒത്താശ ചെയ്യുന്ന കേന്ദ്ര ഇലക്ഷൻ കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച എം.പി മാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എഴുകോണിൽ നടന്ന പ്രതിഷേധ സംഗമം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജയപ്രകാശ് നാരായണന്റെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് അഡ്വ. സജീവ് ബാബു,മാത്തുണ്ണി തരകൻ, ചാലുക്കോണം അനിൽകുമാർ, ഗീവർഗീസ് പണിക്കർ, മാറനാട് ബോസ്, ജോർജ് പണിക്കർ, വെളിയം ജയചന്ദ്രൻ, മാരൂർ മഹേഷ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർ ആനക്കോട്ടൂർ അനിൽകുമാർ, ഗോപൻ ആനക്കോട്ടൂർ, ബിനു കടക്കോട്, ഉഷേന്ദ്രൻ എന്നിവർ സംസാരിച്ചു ഷാബു രവീന്ദ്രൻ, ഷാജി ചൊവ്വള്ളൂർ,ശ്രീലങ്ക ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ് സത്യപാലൻ,രേഖ ഉല്ലാസ്,ഗീതമ്മ , ജയലക്ഷ്മി എഴുകോൺ, ഉദയഭാനു പുല്ലാമല, രാജൻ വെളിയം, സുനിൽ വെള്ളാപ്പള്ളി,ഷിബു ചക്കാല മുക്ക്, അനുരാഗ് കടയ്ക്കോട്, സോനു തങ്കച്ചൻ, തോമസ് ചെക്കാല മുക്ക്, എം. കെ. ബാബു, കുഴിമതിക്കാട് ബാബു, സുഗതൻ കണ്ണങ്കര, പ്രിൻസ് തേവരു പൊയ്ക, മോഹനൻ ഇടയ്ക്കോട്, ബാബു ഇടയ്ക്കോട്, എം. ജോർജുകുട്ടി, ജോജി, രാജു വെട്ടിലിൽ കോണം, സൂരജ് വിജയൻ എന്നിവർ നേതൃത്വം നൽകി.