dcc-
ഡി.സി.സി ഓഫീസിൽ പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പതാക ഉയർത്തുന്നു

കൊല്ലം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പതാക ഉയർത്തി. ഇന്ത്യയുടെ ജനാധിപത്യ ബോധത്തെ തമസ്‌കരിക്കാനും തിരഞ്ഞെടുപ്പുകളെ പോലും അട്ടിമറിക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്ന വർത്തമാന കാലഘട്ടത്തിൽ ജാഗ്രതയോടെ ജനാധിപത്യ ശക്തികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബിന്ദു കൃഷ്ണ, എ. ഷാനവാസ്ഖാൻ, എ.കെ. ഹഫീസ്, സൂരജ് രവി, എൻ. ഉണ്ണിക്കൃഷ്ണൻ, ജി. ജയപ്രകാശ്, എം.എം. സഞ്ജീവ് കുമാർ, ആനന്ദ് ബ്രഹ്‌മാനന്ദ്, ജി. സേതുനാഥ പിള്ള, എസ്. ശ്രീകുമാർ, ആദിക്കാട് മധു, ഡി. ഗീതാകൃഷ്ണൻ, എച്ച്. അബ്ദുൽ റഹ്മാൻ, കുണ്ടറ ഷെറഫ്, ഹുസൈൻ ഇരവിപുരം, ബി. ശങ്കരനാരായണപിള്ള, കോതേത്ത് ഭാസുരൻ, മീര രാജീവ്, എ. ഹബീബ്‌സേട്ട്, കുരീപ്പുഴ യഹിയ തുടങ്ങിയവർ സംസാരിച്ചു.