snn-
നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥി ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. സജില പതാക ഉയർത്തുന്നു

നെടുങ്ങോലം: ശ്രീനാരായണ സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ ചെയർമാൻ ഡോ. കെ. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. സജില പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് വി. പ്രതാപൻ, വിദ്യാർത്ഥികളായ നിള നായർ, വാമിക മനോജ്, അർജുൻ അഭിലാഷ്, ജി.പി. ഗഗന എന്നിവർ സംസാരിച്ചു. ദേശഭക്തിഗാനാലാപനം, നൃത്തം, വിവിധ ദേശീയ നേതാക്കളുടെ പ്രച്ഛന്നവേഷങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. സ്കൂൾ പ്രിൻസിപ്പൽ സരമാദേവി സ്വാഗതവും വിദ്യാർത്ഥിനി അനോഷ്കാ ജോയ് നന്ദിയും പറഞ്ഞു.