കൊല്ലം: ഗുരുധർമ്മ പ്രചരണ സഭ ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും പരവൂർ അർബൻ സഹകരണ ബാങ്ക് ഹാളിൽ നാളെ വൈകിട്ട് 3 ന് നടക്കും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. എം.എസ്. മണിലാൽ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠം വിശ്രുതാത്മാനന്ദ സ്വാമിയാണ് ആചാര്യൻ.