b
വെളിനല്ലൂർ ഗവ.എൽ പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ റാലി

ഓയൂർ: വെളിനല്ലൂർ ഗവ.എൽ.പി.എസിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൻസർ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വർണ്ണാഭമായ റാലി, ദേശഭക്തി ഉണർത്തുന്ന സ്കിറ്റ്, നൃത്തം, കോൽക്കളി, ദേശഭക്തിഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികളും അദ്ധ്യപകരും രക്ഷിതാക്കളും ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് വി.റാണി പരിപാടികൾക്ക് നേതൃത്വം നൽകി.