കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാനം, സ്കൂളുകൾ, വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 8.30ന് താലൂക്ക് ആസ്ഥാനത്ത് സി.ആർ. മഹേഷ് എം.എൽ.എ. പതാക ഉയർത്തി. എൻ.സി.സി., സ്കൗട്ട്, ജെ.ആർ.സി., സ്റ്റുഡന്റ്സ് പൊലീസ് എന്നീ വിഭാഗങ്ങൾ ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.
കോഴിക്കോട് എസ്.എൻ.വി. എൽ.പി. സ്കൂൾ: ഭാരതാംബയുടെയും ദേശീയ നേതാക്കന്മാരുടെയും വേഷമിട്ട കുട്ടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പതാക ഉയർത്തൽ, പ്രതിജ്ഞ, കലാപരിപാടികൾ, മധുര വിതരണം, പതിപ്പ് പ്രകാശനം തുടങ്ങിയവ നടന്നു.
തഴവ 23-ാം വാർഡ്: കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ. റഷീദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വിനോദ് പതാക ഉയർത്തി.
എസ്.എൻ.ഡി.പി. യോഗം കരുനാഗപ്പള്ളി യൂണിയൻ: സെക്രട്ടറി എ. സോമരാജൻ പതാക ഉയർത്തുകയും യൂണിയൻ സെക്രട്ടറി കെ. സുശീലൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
മഹാത്മാ അയ്യങ്കാളി സ്മാരക ഗ്രന്ഥശാല: തൊടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ. ബഷീർ പതാക ഉയർത്തി. ഗ്രന്ഥശാല പ്രസിഡന്റ് ബാബു അമ്മ വീട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പടനായർകുളങ്ങര വെൽഫെയർ യു.പി. സ്കൂൾ: പ്രധാനാധ്യാപകൻ പി. മണികണ്ഠൻ പതാക ഉയർത്തി. ഘോഷയാത്ര, ദേശഭക്തിഗാനം, ക്വിസ് മത്സരം എന്നിവയും നടന്നു.
ഡോ. വി.വി. വേലുക്കുട്ടി അരയൻ മെമ്മോറിയൽ സ്കൂൾ: എച്ച്.എം. അഭിലാഷ് പതാക ഉയർത്തി. ക്വിസ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.