പുനലൂർ: കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പുനലൂർ ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ക്യാപ്ടൻ എസ്. മധുസൂദനന്റ നേതൃത്വത്തിൽ സെക്രട്ടറി പെറ്റി ഓഫീസർ കുര്യൻ മാത്യു ടി.വി. ജംഗ്ഷന് സമീപമുള്ള യുദ്ധസ്മാരകത്തിൽ പതാക ഉയർത്തി. രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച എല്ലാവർക്കുവേണ്ടി പുഷ്പാർച്ചനയും നടത്തി. വനിതാ സംഘം സെക്രട്ടറി ഷീല മധുസൂദനൻ , ഷൈൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.