dyfi-

കൊല്ലം: ഡി.വൈ.എഫ്.ഐ കൊല്ലം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും സമര സംഗമവും സംഘടിപ്പിച്ചു. 'ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി ചിന്നക്കട മുനിസിപ്പൽ ബിൽഡിംഗിന് മുന്നിൽ നടന്ന പരിപാടി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. സി.പി.എം കൊല്ലം ഏരിയ സെക്രട്ടറി എച്ച്.ബേസിലാൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ബിലാൽ അദ്ധ്യക്ഷനായി, ബ്ലോക്ക്‌ സെക്രട്ടറി എ.വിഷ്ണു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ മനുദാസ്, ദേവിക രാമചന്ദ്രൻ, അമർ ഷാരിയർ എന്നിവർ സംസാരിച്ചു.