ചാത്തന്നൂർ: ചാത്തന്നൂരിലെ പുരാതന കുടുംബമായ ചെട്ടിക്കുടി കുടുംബത്തിന്റെ ഓണാഘോഷ പരിപാടികൾക്ക് ഡോ. കാവിള എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ തുടക്കമായി. മാവേലിയെ വരവേൽക്കുന്നതിന്റെ ഭാഗമായി ഓണപ്പാട്ട്, ചലച്ചിത്രഗാനം, കവിതാപാരായണം, ക്വിസ്, അത്തപ്പൂക്കള മത്സരം എന്നിവ തുടർന്ന് നടക്കും. വിജയികളെ ഡിസംബറിൽ നടക്കുന്ന കുടുംബ സംഗമത്തിൽ ആദരിക്കുമെന്ന് കുടുംബ ഗ്രൂപ്പ് ചീഫ് അഡ്മിൻ അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന എല്ലാ പരിപാടികൾക്കും കുടുംബ ഗ്രൂപ്പ് അഡ്മിൻമാരായ തുളസീധരൻ പാട്ടത്തിൽ, ശ്യാലി ഗുരുദാസ്, രമ്യ രവീന്ദ്രൻ, അംബിക വിക്രമൻ, സുനിമോൾ, ഡോ. സുശീലൻ, ലതിക സത്യൻ, ഡോ. കെ.വി. സനൽകുമാർ,.ബാലചന്ദ്രൻ, ഹരികുമാർ, ഡോ. ദീപേഷ് , വിമൽ കുമാർ, ഡോ. സുഷ്‌മ, കലാമണി, ഡോ. ഇന്ദുലേഖ, സുനഭ, സുജ തട്ടാമല എന്നിവർ നേതൃത്വം നൽകും.