ചടയമംഗലം: എസ്.എൻ.ഡി.പി. യോഗം കടയ്ക്കൽ യൂണിയനു കീഴിലുള്ള ഇടയ്ക്കോട് 3488-ാം നമ്പർ ശാഖയിലേക്ക് ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം നേർച്ചയായി വാങ്ങി നൽകുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇടയ്ക്കോട് ശാഖയിൽ പുനഃപ്രതിഷ്ഠയ്ക്കായി കൂടിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ്, സെക്രട്ടറി ഇൻചാർജ് കെ. പ്രേംരാജ്, ശാഖാ സെക്രട്ടറി സി. സുരേന്ദ്രൻ, പി.കെ. സുമേഷ്, വി. അമ്പിളിദാസൻ, എസ്. വിജയൻ, എസ്. സുധാകരൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുധർമ്മകുമാരി, സെക്രട്ടറി നിജി രാജേഷ്, പി.എസ്. സജി, ബിജു, കെ.എം. മധുരി, എം.കെ. വിജയമ്മ എന്നിവർ സംസാരിച്ചു.
എസ് .എൻ. ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ 3488-ാം നമ്പർ ഇടയ്ക്കോട് ശാഖയിൽ കുടുംബ സംഗമം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു