photo-
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാല പന്മന പ്രാദേശികകേന്ദ്രത്തിൽ ക്യാമ്പസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന രാമായണ പ്രശ്നോത്തരി മത്സരത്തിലെ വിജയികൾ അദ്ധ്യാപകരോടൊപ്പം

കൊല്ലം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശികകേന്ദ്രത്തിൽ ക്യാമ്പസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ക്യാമ്പസ് ഡയറക്ടർ ഡോ.കെ.ബി.ശെൽവമണി ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് കോൺഫറൻസ് ഹാളിൽ നടന്ന മത്സരം സംസ്കൃത വിഭാഗം അദ്ധ്യാപിക എൽ.ജ്യോതി നയിച്ചു. 5 റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ബി.എ ഒന്നാം സെമസ്റ്റർ സംസ്കൃത വേദാന്തം വിദ്യാർത്ഥികളായ ശ്രീകാർത്തിക, അഭിജിത്ത് എന്നിവർ ഒന്നാം സ്ഥാനവും ബി.എ അഞ്ചാം സെമസ്റ്റർ സംസ്കൃതം വേദാന്തം വിദ്യാർത്ഥികളായ വിജന, അനാമിക എന്നിവർ രണ്ടാം സ്ഥാനവും നേടി. ലൈബ്രേറിയൻ ഗോപലക്ഷ്മി,വിഷ്ണു എന്നിവർ നേതൃത്വം നൽകി.