കൊല്ലം: ശ്രീനാരായണ കോളേജ് അദ്ധ്യാപിക പ്രൊഫ. ഡോ. എ. മഞ്ജു, മുംബയിലെ ഹിന്ദുസ്ഥാനി പ്രചാർ സഭ നൽകുന്ന 2024-25 വർഷത്തെ മഹാത്മാഗാന്ധി ശിക്ഷ പ്രതിഭാ സമ്മാൻ പുരസ്കാരത്തിന് അർഹയായി. വിദ്യാഭ്യാസ രംഗത്തെ അസാധാരണ സംഭാവന, സമർപ്പണം, പ്രതിബദ്ധത എന്നിവയാണ് പരിഗണിച്ചത്. മുംബയിൽ നടന്ന ചടങ്ങിൽ പ്രചാർ സഭ ട്രസ്റ്റിയും ട്രഷററുമായ അരവിന്ദ് ഡേഗ് വേക്കർ മഞ്ജുവിന് പുരസ്കാരം സമ്മാനിച്ചു.