t
കോൺഗ്രസ് വടക്കേവിള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാമല ന്യൂ കോളനിയിലെ ഉപയോഗശൂന്യമായ ശുദ്ധീകരിച്ചതിന്റെ ഉദ്ഘാടനം കെ.പി.സി.സി എക്സിക്യുട്ടിവ് അംഗം അഡ്വ. ഷാനവാസ് നിർവഹിക്കുന്നു

കൊല്ലം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വടക്കേവിള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തട്ടാമല ന്യൂ കോളനിയിലെ ഉപയോഗശൂന്യമായ കിണർ ശുദ്ധീകരിച്ചു. 40 ഓളം വീട്ടുകാർക്ക്ഗുണം ചെയ്യും

ദേശീയപാത വികസന പ്രവർത്തനങ്ങൾക്കിടെ കോളനിയിലേക്കുള്ള പൈപ്പ് ലൈൻ പൊട്ടിയിട്ട് മാസങ്ങളായി. പലതവണ വാട്ടർ അതോറിട്ടിയിലും കോർപ്പറേഷനിലും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പ്രവർത്തനത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി എക്സിക്യുട്ടിവ് അംഗം അഡ്വ. ഷാനവാസ് നിർവഹിച്ചു. വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് പാലത്തറ, പി.വി. അശോക് കുമാർ, വീരേന്ദ്രകുമാർ, ശരീഫ് പാലത്തറ, സലാവുദ്ദീൻ, ബിജു പുളിയത്തുമുക്ക്, അനസ്, നിഷാദ്, ഹുസൈൻ, ഉണ്ണിക്കൃഷ്ണപിള്ള, മുരളീധരൻ എന്നിവർ നേതൃത്വം നൽകി.