babson

കൊല്ലം: സ്വാതന്ത്ര്യ സമര ചരിത്രത്തിലും ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങളിലും ഗാന്ധിജിയും ഗാന്ധിയൻ ദർശനങ്ങളും നൽകിയ സംഭാവനകളെ തമസ്കരിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്ക് കാലം മാപ്പ് നൽകില്ലെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.ബേബിസൺ. കെ.പി.സി.സി വിചാർ വിഭാഗ് സംഘടിപ്പിച്ച 8-ാമത് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ജില്ലാതല മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് സി.ഗീതാകൃഷ്ണൻ, വിചാർ വിഭാഗ് ഭാരവാഹികളായ എം.സുജയ്, മാർഷൽ ഫ്രാങ്ക്, ചെറുവക്കൽ ഗോപകുമാർ, ബി.രാമാനുജൻ പിള്ള, ഡോ.പെട്രീഷ്യ ജോൺ, കരീപ്ര രാജേന്ദ്രൻ പിള്ള, കെ.ജി.ഹരി, ചേത്തടി ശശി, മോഹൻ ജോൺ, ഷാഹുൽ ഹമീദ്, മധു നിരമത്ത്, ജഹാംഗീർ പള്ളിമുക്ക്, റോസ് ആനന്ദ്, സാജൻ സ്കറിയ, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻ കുമാർ, സുരേഷ് ചെമ്മക്കാട്, ഭാർഗവൻ, രാജൻ തട്ടാമല, കെ.ഇ.ബൈജു, കന്നിമ്മേൽ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 55 വിദ്യാർത്ഥികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.
മത്സരത്തിൽ ബി.സ്വാതി കൃഷ്ണ (എച്ച്.എസ്.എസ്, മയ്യനാട്), അയന അജീഷ് (ജി.എച്ച്.എസ്.എസ്, അയ്യൻകോയിക്കൽ) എൻ.ഇർഫ (ജി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ക്യാഷ് അവാർഡ്, മൊമന്റോ, ഗാന്ധി സാഹിത്യ കൃതികൾ എന്നിവ സമ്മാനമായി നൽകി. ജില്ലാതല മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും ഗാന്ധിജിയുടെ ജീവചരിത്രവും ഉപഹാരമായി നൽകി.