t
തൃപ്പിലഴികം ഗവ. എൽ.പി.എസിൽ എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം കുണ്ടറ റോട്ടറി ക്ലബ്ബ് പാസ്റ്റ് പ്രസിഡന്റും ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. മാനേജരുമായ ടി.കെ. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു

കൊല്ലം: ജീവിത വിജയത്തിന് പത്രവായനയും പുസ്തകവായനയും അതിപ്രധാനമാണെന്ന് കുണ്ടറ റോട്ടറി ക്ലബ്ബ് പാസ്റ്റ് പ്രസിഡന്റും ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. മാനേജരുമായ ടി.കെ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തൃപ്പിലഴികം ഗവ. എൽ.പി.എസിൽ എന്റെ കൗമുദി പദ്ധതി

യുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നത് വിദ്യാർത്ഥികൾ ദിനചര്യയുടെ ഭാഗമാക്കണം. വായന ചിന്താശേഷിയും സ്വപ്നങ്ങളും സമ്മാനിക്കും. അത് ഉയരങ്ങളിലേക്ക് കുതിക്കാനുള്ള കരുത്ത് നൽകും. വിദ്യാർത്ഥികളെ വായനാലോകത്തേക്ക് നയിക്കുന്നതിന് അദ്ധ്യാപകരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

പി.ടി.എ പ്രസിഡന്റ് മനു പ്രദീപ്, ഹെഡ്മിസ്ട്രസ് ഗീതാകുമാരി അമ്മ, കുണ്ടറ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഷൈലേഷ് കുമാർ, സെക്രട്ടറി ആർ. സിജി, ക്ലബ്ബ് അംഗങ്ങളായ അഡ്വ. നജിമുദ്ദീൻ, ബിജു, ജോൺ പണിക്കർ, ഡി​. ബൈജു, ഫിലിപ്പ് ജോൺ, പഞ്ചായത്ത് അംഗം സന്തോഷ് സാമുവൽ എന്നിവർ പങ്കെടുത്തു. ടി.കെ. ഉണ്ണിക്കൃഷ്ണനാണ് സ്കൂളിൽ കേരളകൗമുദി സ്പോൺസർ ചെയ്യുന്നത്.