കൊല്ലം: സ്നേഹസ്പർശം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി പകരംവയ്ക്കാനാകാത്ത ക്ഷേമ പദ്ധതിയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനെട്ടാം ഘട്ട കുടുംബ സഹായ വിതരണ സമ്മേളനം രാമൻകുളങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ജി.ഗോപകുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ആമുഖ പ്രഭാഷണം നടത്തി. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ എസ്.ജയൻ പത്തുലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തു. ജില്ലാ ജന. സെക്രട്ടറി അഡ്വ. ജോജോ.കെ.എബ്രഹാം, ട്രഷറർ എസ്.കബീർ, ബി.രാജീവ്, എ.കെ.ജോഹർ, എസ്.രമേശ് കുമാർ, എസ്.മുഹമ്മദ് നൗഫൽ, എസ്.ഷാജി, വി.പി.സജീവ് എന്നിവർ സംസാരിച്ചു.