പരവൂർ: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീനാരായണ മാസാചരണ ധർമ്മചര്യ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് പരവൂർ റീജിയണൽ ബാങ്ക് ഹാളിൽ (അർബൻ ബാങ്ക് ഹാൾ) കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ നിർവഹിക്കും. എം.എസ്.മണിലാൽ അദ്ധ്യക്ഷനാകും. ശിവഗിരി മഠത്തിലെ സ്വാമി വിശ്രുതാത്മാനന്ദ പങ്കെടുക്കും. ചിങ്ങം ഒന്ന് മുതൽ കന്നി മാസം ഒൻപതുവരെ ജില്ലയിലെ എല്ലാ ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്താനും ഗുരുധർമ്മ പ്രചരണ സഭ തീരുമാനിച്ചു.