കൊല്ലം: പുറ്റിംഗൽ വെടിക്കെട്ട് കേസ് കുറ്റപത്രത്തിലും ഒരുവിഭാഗം പ്രതികൾ നൽകിയ ഡിസ്ചാർജ് പെറ്റീഷനിലും വാദം കേൾക്കാനായി ഈ മാസം 23ലേക്ക് മാറ്റി. കേസിന്റെ ചാർജ് ജഡ്ജിയായ മൂന്നാം അഡീഷണൽ ആൻഡ് ഡിസ്ട്രിക് സെഷൻസ് ജഡ്ജി ആന്റണിയാണ് വാദം കേൾക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി.ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.