പടി. കൊല്ലം: കുരീപ്പുഴ മണലിൽ എ.കെ.ജി സ്മാരക സമിതിയുടെ ഗാനഭാഷ പ്രഥമ പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. ഇന്ന് വൈകിട്ട് 5ന് മണലിൽ എ.കെ.ജി നഗറിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പുരസ്കാരവും ക്യാഷ് അവാർഡും സമ്മാനിക്കും. ഡിവിഷൻ കൗൺസിലർ എസ്.ശ്രീലത ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് വി.രാജേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി എ.എം.മുസ്തഫ സ്വാഗതം ആശംസിക്കും. ചടങ്ങിൽ ശില്പി മുളങ്കാടകം ശരത്തിനെ ആദരിക്കും. തുടർന്ന് ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനസന്ധ്യയും നൃത്താവിഷ്കാരവും. പി.ജെ. ബാസ്റ്റിൻ, മാനവ് കൃഷ്ണ എന്നിവർ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ വയലിനിൽ അവതരിപ്പിക്കും.