k
വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന പരിപാടി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ നടന്ന സ്വാതന്ത്ര്യ ദി​നാഘോഷ ചടങ്ങി​ൽ മുൻ ഡി.ജി.പി​ ഡോ. അലക്സാണ്ടർ ജേക്കബ് ദേശീയപതാക ഉയർത്തി. എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി, എസ്.പി.സി കേഡറ്റുകൾ ഗാഡ് ഒഫ് ഓണർ നൽകി മുൻ ഡി.ജി.പി.യെ സ്വീകരിച്ചു. 29 വർഷത്തെ സൈനിക സേവനം പൂർത്തീകരിച്ച ജവഹർ ജംഗ്ഷൻ ദേവകൃപയിലെ സുബേദാർ സാബു ആനന്ദ്, വി.എസ്.എസ്.സിയിൽ ഗവേഷണം പൂർത്തിയാക്കി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ പാമ്പുറം ശ്രീസായ് നിരഞ്ജനശ്രീലാൽ, എഴിപ്പുറം ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് വി. മിനി എന്നിവരെ അനുമോദിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പാരിപ്പള്ളി യൂണിറ്റ് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഇടവ ജവഹർ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന കലാവിരുന്ന് അവതരിപ്പിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ബി. സുനിൽകുമാർ, ആർ.ഡി. ലാൽ, ജി. രാമചന്ദ്രൻ പിള്ള, ആലപ്പാട്ട് ശശിധരൻ, കെ. അനിൽകുമാർ, എസ്. കബീർ, മധുസൂധനൻ നായർ, അജേഷ് എന്നിവർ പങ്കെടുത്തു.