t
കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ 19-ാമത് അലൂമ്‌നി അസോസിയേഷൻ വാർഷികവും സ്വാതന്ത്ര്യദിനാഘോഷവും ഹാർഡ് സോഫ്റ്റ് സി.ഇ.ഒ വി. ജ്യോതി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ 19-ാമത് അലൂമ്‌നി അസോസിയേഷൻ വാർഷികവും സ്വാതന്ത്ര്യദിനാഘോഷവും ഹാർഡ് സോഫ്റ്റ് സി.ഇ.ഒ വി. ജ്യോതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അന്തേവാസി- ഹോസ്റ്റലേഴ്സ് (1982-92) നിർമ്മിച്ചു നൽകിയ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം പ്രസ്റ്റിജ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് കെ. സുനിൽ കുമാർ നിർവഹിച്ചു. അന്തേവാസി ഗ്രൂപ്പ്‌ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായി മെക്കാനിക്കൽ ഓട്ടോമൊബൈൽ ലാബിന് വിന്റേജ് ഇൻഡിഗോ കാർ കൈമാറ്റം എം.എസ്. അനിൽകുമാർ നിർവഹിച്ചു..
ഈ വർഷത്തെ ഇന്റർ പോളി കലോത്സവത്തിലെ വിജയികളായ വിദ്യാർത്ഥികളെയും സംസ്ഥാനതലത്തിൽ കലാലയ കർഷക പുരസ്കാരം നേടിയ വിഷ്ണു സഞ്ജയൻ, മേജർ പദവി കരസ്ഥമാക്കിയ എൻ.സി.സി ഓഫീസർ സനിൽകുമാർ, മുതിർന്ന അലൂമ്‌നി അംഗങ്ങളെയും ആദരിച്ചു. വിവിധ ബ്രാഞ്ചുകളിലെ അലൂമ്‌നി മെൻഡേഴ്സ് ഡയറി പൂർവ വിദ്യാർത്ഥികളായ വി. മിനിമോൾ, എസ്. ശരത്, എം.ആർ. ഗായത്രി, മിഥുൻ ഭായി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. മുൻ പ്രിൻസിപ്പൽമാരായ ബി. ജീവൻ, വി. അജിത്, ഡിപ്പാർട്ട്മെന്റ് മേധാവിമാരായ എസ്.എസ്. സീമ, എൻ. ഷൈനി, രക്നാസ് ശങ്കർ, ഓഫീസ് സൂപ്രണ്ട് ഡി. തുളസീധരൻ, എസ്. അനൂപ്, സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ അജിത് എന്നിവർ പങ്കെടുത്തു. വാർഷിക റിപ്പോർട്ട് വി.എം. വിനോദ് കുമാർ, വാർഷിക കണക്ക് എസ്. രാഹുൽ എന്നിവർ അവതരിപ്പിച്ചു. അലൂമ്‌നി അസോ വൈസ് പ്രസിഡന്റ്‌ ജോയ് അശോക് നന്ദി പറഞ്ഞു.