കിഴക്കേകല്ലട: കിഴക്കേകല്ലട ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷകദിനാചരണവും കർഷകരെ ആദരിക്കലും കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജു ലോറൻസ്, കൃഷി ഓഫീസർ ഡോ.പി.കെ.അനഘ, പഞ്ചായത്ത് മെമ്പർമാരായ റാണി സുരേഷ്, എ.സുനിൽ കുമാർ, പ്രദീപ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ശങ്കരൻകുട്ടി,സി.ഡി.എസ് ചെയർപേഴ്സൺ രശ്മി, വിനോദ് വില്ല്യേത്ത്, എൻ.എസ്.ശാന്തകുമാർ, സുരേഷ് ലോറൻസ്, ആർദർ ലോറൻസ്, ചന്ദ്രൻ കല്ലട, എഡ്വേർഡ് പരിച്ചേരി, ഷിബു.പി.മാത്യു, ഷിബു തമ്പാർ, കെ.ആർ.സന്തോഷ്, വി.ആർ.സച്ചു, രത്നകുമാരി, അഭിലാഷ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.