പുനലൂർ : ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ വിളംബരം ചെയ്തുകൊണ്ട് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ ആസ്ഥാനത്തും യൂണിയനിലെ 71 ശാഖാ യോഗങ്ങളിലും പതാക ദിനാചരണം നടത്തി. എല്ലാ ശാഖാ ആസ്ഥാനങ്ങളിലും പീതപതാക ഉയർത്തി പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയും നടത്തി. യൂണിയനിലെ16000 ഭവനങ്ങളിലും പീത പതാക ഉയർത്തൽ നടന്നു. വരും ദിവസങ്ങളിൽ ശാഖാ ആസ്ഥാനങ്ങളും ഗുരുക്ഷേത്രങ്ങളും കമനീയമായി കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിക്കും. അത്തം നാൾ മുതൽ ശാഖാ ആസ്ഥാനങ്ങളിൽ അത്തപ്പൂക്കളം ഇടീലും നടക്കും. പുനലൂർ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പതാക ദിനാചരണം ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ് , യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.സതീഷ് കുമാർ , ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ , കെ.വി. സുഭാഷ് ബാബു , അടുക്കളമൂല ബി. ശശിധരൻ , എസ്.എബി, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഷീല മധുസൂദനൻ , വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ , പ്രാർത്ഥന സമിതി പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീത സജീവ്
എന്നിവർ സംസാരിച്ചു.