തഴവ: എസ്.എൻ.ഡി.പി യോഗം കുറുങ്ങപ്പള്ളി - കടത്തൂർ 396-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പതാകദിനാചരണം നടത്തി. പ്രസിഡന്റ് വി.ദിലീപ് പീതപതാക ഉയർത്തി .ഗ്രാമ പഞ്ചായത്ത് അംഗം രാജിഗോപൻ, സെക്രട്ടറി ഉദയൻ ഉദയപുരി ,വൈസ് പ്രസിഡന്റ് രാമചന്ദ്രൻതെങ്ങും തറ ,യൂണിയൻ കമ്മിറ്റി അംഗം നെടുംതറയിൽരാജു ,കുമ്പഴശിവരാജൻ, മുളമൂട്ടിൽമോഹനൻ പിള്ള, ആദ്യാരാഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജ നടന്നു.