പത്തനാപുരം: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ കീഴിലുള്ള ശാഖകളിൽ പതാക ദിനാചരണം നടന്നു. ശാഖാ തലങ്ങളിൽ വിപുലമായ പരിപാടികളോടെയാണ് ഇത്തവണത്തെ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി ബി. ബിജു പീത പതാക ഉയർത്തി. പത്തനാപുരം, മഞ്ചള്ളൂർ, പുന്നല, മാലൂർ, കുണ്ടയം, എലിക്കാട്ടൂർ, പിറവന്തൂർ, പിറവന്തൂർ കിഴക്ക്, പിറവന്തൂർ പടിഞ്ഞാറ്, കറവൂർ, പെരുന്തോയിൽ, മഹാദേവർമൺ, ചെന്തിലമൺ തുടങ്ങിയ നിരവധി ശാഖകളിലാണ് പതാക ദിനാചരണം നടന്നത്.
യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി, വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ, യോഗം ഡയറക്ടർമാരായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ റിജു വി.ആമ്പാടി, വി.ജെ. ഹരിലാൽ, ബി.കരുണാകരൻ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപ ജയൻ, സെക്രട്ടറി എസ്.ശശിപ്രഭ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ തുടങ്ങിയവർ പതാക ദിനാചരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവിധ ശാഖാ ഭാരവാഹികളായ ഡി.രാജു, ജി.സുജാതൻ, റെജികുമാർ, അജി റെജി, പി.മുരളീധരൻ, മോഹനൻ, ആർ.പ്രകാശ്, സുധാകര പണിക്കർ, ജയചന്ദ്ര ബാബു, ജയചന്ദ്ര പണിക്കർ, ശാഖാ കമ്മിറ്റി അംഗങ്ങളായ ബൈഷി, പിറവന്തൂർ പ്രകാശ്, ലിലി, തുളസി ബാഹുലേയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.