ഓയൂർ: കഥകളി ആചാര്യൻ ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്റെ 17-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാൻ സ്മാരക സാംസ്കാരിക കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. മന്ത്രി ജെ. ചിഞ്ചു റാണി സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് ജി. ഹരിദാസ് അദ്ധ്യക്ഷനായി. ഡോ.തോട്ടം ഭുവനേന്ദ്രൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി.