പരവൂർ: ഓൾ ഇന്ത്യ നിധി ഫൗണ്ടേഷൻ സംസ്ഥാന സമ്മേളനം ദേശീയ പ്രസിഡന്റ് സന്തോഷ്.കെ.നായർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മേഖലാ പ്രസിഡന്റ് കെ.ബി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കനകദാസ്, ദേശീയ ജനറൽ സെക്രട്ടറി ഡോ. കെ.യു.ഷാജി ശർമ്മ, ലഘു ഉദ്യോഗഭാരതി ദേശീയ സംഘടന സെക്രട്ടറി എൻ.കെ.വിനോദ്, പി.രഘുനാഥ്, ചിദംബരം, സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ്, ആർ.എസ്.എസ് പ്രാന്തിയ കാര്യകാരി സദസ്യൻ മുരളീധരൻ, അഡ്വ. രശ്മി വർമ്മ, ഡോ. രാജഗോപാൽ, എസ്.ജഗദീഷ് പരവൂർ, വേലായുധൻ പിള്ള, സുരേഷ് ബാബു, ചാമി നെടുങ്ങോട്ടിൽ, ശ്രീജിത്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ.ജി.രാധാകൃഷ്ണൻ (പ്രസിഡന്റ്), എസ്.ജഗദീഷ് പരവൂർ (വർക്കിംഗ് പ്രസിഡന്റ്), വേലായുധൻ പിള്ള, കോട്ടയം രമണൻ (വൈസ് പ്രസിഡന്റ്), ഗണേഷ് അരമങ്ങാനം കാസർകോട് (ജനറൽ സെക്രട്ടറി), കനകദാസ് പാലക്കാട്, ഗിരീഷ് കോഴിക്കോട്, ശ്രീകുമാർ തിരുവനന്തപുരം (സെക്രട്ടറി), ശ്രീകൃഷ്ണദാസ് തൃശൂർ (ട്രഷറർ), ഡോ.രാജഗോപാൽ മലപ്പുറം (കോ ഓഡിനേറ്റർ), സതീഷ് തിരുവനന്തപുരം (സഹ കോ ഓഡിനേറ്റർ), സുരേഷ് ബാബു മലപ്പുറം (ഐ.ടി കോ ഓഡിനേറ്റർ), പി.സി.വിശ്വംഭരപ്പണിക്കർ കാസർകോട്, ദിനേശ് മലപ്പുറം, ശ്രീകുമാർ പത്തനംതിട്ട, ശ്രീകൃഷ്ണദാസ് കണ്ണൂർ, പ്രമോദ് വയനാട് (എക്സിക്യുട്ടീവ് അംഗങ്ങൾ), വിജയകുമാർ (വടക്കൻ മേഖല കോ ഓഡിനേറ്റർ), രത്നാകരൻ കോഴിക്കോട് (സഹ കോ ഓർഡിനേറ്റർ), ചാമി നെടുങ്ങോട്ടിൽ (മദ്ധ്യമേഖല കോ ഓഡിനേറ്റർ), കെ.കെ.ചന്ദ്രൻ (സഹ കോ ഓർഡിനേറ്റർ), ജയപ്രകാശ് (മേഖല കോ ഓഡിനേറ്റർ), അനിൽകുമാർ (കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു