അഞ്ചൽ: കൊല്ലം സഹോദയ മലയാളം ഭാഷോത്സവത്തിൽ 260 പോയിന്റുകൾ നേടി അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ഓവറാൾ ചാമ്പ്യന്മാരായി. 230 പോയിന്റുകളോടെ ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും 215 പോയിന്റുകളോടെ കായംകുളം ഗായത്രി സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യന്മാരായ സെന്റ് ജോൺസ് സ്കൂൾ രണ്ട്, മൂന്ന്, നാല് കാറ്റഗറികളിൽ ഒന്നാം സ്ഥാനവും, ഒന്നാം കാറ്റഗറിയിൽ രണ്ടാം സ്ഥാനവും നേടി. ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ നാലാം കാറ്റഗറിയിൽ രണ്ടാം സ്ഥാനവും, മറ്റ് മൂന്ന് കാറ്റഗറികളിൽ മൂന്നാം സ്ഥാനവും നേടി. ഗായത്രി സെൻട്രൽ സ്കൂൾ കാറ്റഗറി ഒന്നിൽ ഒന്നാം സ്ഥാനവും, കാറ്റഗറി മൂന്നിൽ രണ്ടാം സ്ഥാനവും നേടി. കരിക്കം ഇന്റർനാഷണൽ സ്കൂൾ കാറ്റഗറി രണ്ടിൽ രണ്ടാം സ്ഥാനവും, കാറ്റഗറി നാലിൽ മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 32 സ്കൂളുകളിൽ നിന്ന് 1200 വിദ്യാർത്ഥികൾ പങ്കെടുത്തു.