delhi

കൊല്ലം: ഡൽഹി പബ്ലിക് സ്കൂളിൽ 13 മുതൽ 16 വരെ നീണ്ടുനിന്ന സി.ബി.എസ്.ഇ സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് സമാപനം. കേരളം, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 353 സ്കൂളുകളിൽ നിന്ന് 861 വിദ്യാത്ഥികൾ പങ്കെടുത്തു.

സമാപന ചടങ്ങിൽ ഡൽഹി പബ്ലിക് സ്കൂൾ ഡയറക്ടർ ഡോ.ഹസൻ അസീസ്, പ്രിൻസിപ്പൽ എസ്.എൽ.സഞ്ജയ് കുമാർ, ഹെഡ്മിസ്ട്രസ് സിനി മേനോൻ എന്നിവർ വിജയികളെ ആദരിച്ചു. സ്കൂൾ ഡയറക്ടർ ഡോ.ഹസൻ അസീസ് വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.