er

കൊല്ലം: മോദി അമേരിക്കയോട് വിട്ടുവീഴ്ച ചെയ്യാത്തത് കർഷക താല്പര്യം സംരക്ഷിക്കാനാണെന്ന് ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്.പ്രശാന്ത്. കർഷകമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർഷക വന്ദനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായി എന്ത് നഷ്ടമുണ്ടായാലും കാർഷിക താല്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യുകയില്ലെന്ന മോദിയുടെ വാക്കുകൾ കോടിക്കണക്കിന് കർഷകർ ഹൃദയത്തിലാണ് സ്വീകരിച്ചത്. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കാർഷിക പദ്ധതികൾ കേരളത്തിൽ ആട്ടിമറിക്കപ്പെടുകയാണ്. കിസാൻ സമ്മാൻ നിധി നേരിട്ട് കർഷകർക്ക് നൽകുന്നത് കൊണ്ട് സംസ്ഥാനം വകമാറ്റുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു.

പരിപാടിയിൽ കർഷകർക്ക് ആദരവും ഓണപ്പുടവയും കൈമാറി. കർഷക മോർച്ച ജില്ലാ പ്രസിഡന്റ്‌ സന്തോഷ്‌ മാമ്പുഴ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എസ്.ജിതിൻ ദേവ്, പ്രകാശ് പാപ്പാടി, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഉദയകുമാർ, സെക്രട്ടറി രാജീവ്‌ തേവലക്കര എന്നിവർ സംസാരിച്ചു.