ചവറ: ചവറ കൃഷി ഭവനിൽ നടന്ന കർഷക ദിനാചരണം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജെ.ആർ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ മികച്ച കർഷകരെ ആദരിച്ചു. സന്തോഷ് തുപ്പാശ്ശേരി, സി.പി.സുധീഷ് കുമാർ ,എസ്.സോമൻ, സോഫിയ സലാം ഐ.ജയലക്ഷ്മി, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ എൻ.ഷിജിന സ്വാഗതവും സീനിയർ കൃഷി അസിസ്റ്റന്റ് കെ.ബി.സൗമ്യ നന്ദിയും പറഞ്ഞു.